
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്നും പബ്ലിസിറ്റിക്കായി ബിജെപി സര്‍ക്കാര്‍ ആയിരക്കണക്കിന് രൂപ ചെലവാക്കുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം നടന്നത്. 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. ചികിത്സയും മരുന്നും നല്കാന് കഴിയാഞ്ഞതിനാലാണ് നടന്നതെന്നു ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മതിയായ സ്റ്റാഫിന്റെ കുറവും പ്രശ്നമായി. സംഭവത്തില്‍ പ്രതിഷേധവുമായി എന്‍സിപിയും കോണ്‍ഗ്രസും മറ്റു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]