
വലിയ ബാനറിന്റെയോ താരങ്ങളുടെയോ പിന്തുണയില്ലാതെ, താരതമ്യേന ചെറിയ ബജറ്റിലെത്തുന്ന ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം നേടാറുണ്ട്. അപൂര്‍വ്വമാണെങ്കിലും എല്ലാ ഭാഷാസിനിമകളില്‍ നിന്നും അത്തരം ചിത്രങ്ങള്‍ സംഭവിക്കാറുണ്ട്. മലയാളത്തിന്റെ കാര്യമെടുത്താല്‍ രോമാഞ്ചം അത്തരത്തില്‍ ഹൈപ്പ് ഇല്ലാതെയെത്തി വിജയം നേടിയ ചിത്രമായിരുന്നു. തെലുങ്ക് സിനിമയിലും സമീപകാലത്ത് ഒരു സമാന വിജയം ഉണ്ടായിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ സഹോദരന് ആനന്ദ് ദേവരകൊണ്ടയെ നായകനാക്കി സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ബേബി എന്ന ചിത്രമാണ് അത്.
ജൂലൈ 14 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ബജറ്റ് 8 കോടി ആയിരുന്നു. റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിത്തുടങ്ങിയ ചിത്രം 95 കോടിയാണ് കളക്റ്റ് ചെയ്തത്. ഈ അപ്രതീക്ഷിത വിജയത്തിന് കാരണക്കാരനായ സംവിധായകന് ഒരു ഗംഭീര സമ്മാനം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ശ്രീനിവാസ കുമാര്‍. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ എ 200 എന്ന മോഡല്‍ ആണ് സംവിധായകന് സായ് രാജേഷിന് ലഭിച്ചത്. 45 ലക്ഷത്തിലേറെ വില വരുന്ന മോഡല്‍ ആണിത്.
കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. റിലീസിന് ശേഷമുള്ള ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ കൊണ്ട് മാത്രം ചിത്രം ലാഭത്തിലായിരുന്നെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം. മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് ബേബി. വൈഷ്ണവി ചൈതന്യയാണ് ചിത്രത്തിലെ നായിക.
Last Updated Oct 3, 2023, 3:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]