
ന്യൂദൽഹി- എന്തിന്റെ പേരിലാണ് ദൽഹിയിലും നോയിഡയിലും ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടേയും എഴുത്തുകാരുടേയും വസതികൾ പരിശോധന നടത്തുന്നതെന്ന് അറിയാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്താണ് അവർ അന്വേഷിക്കുന്നതെന്നറിയില്ലെന്നും മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെങ്കിൽ അതിന്റെ കാരണം അറിയണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ ദൽഹിയിലെ ഔദ്യോഗിക വസതിയിലും ദൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. യെച്ചൂരിക്കൊപ്പം അവിടെ താമസിക്കുന്നവരിൽ ഒരാളുടെ മകൻ ന്യൂസ്ക്ലിക്കിലെ ജീവനക്കാരനാണ്. ഇദ്ദേഹത്തെ ചോദ്യംചെയ്യാനാണ് പോലീസ് വന്നത്. അയാളുടെ ലാപ്ടോപ്പും ഫോണും പോലീസ് കൊണ്ടുപോയെന്നും യെച്ചൂരി പ്രതികരിച്ചു.
ന്യൂദൽഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് റെയ്ഡ് നടന്നത്. യെച്ചൂരി ഇവിടെ താമസിക്കാറില്ല. ദൽഹിയിലും നോയിഡയിലുമായി 30-ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]