
കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവരാണ് ഷിബുവിന്റെ ആക്രമണത്തിനിരയായത്. ആക്രമണത്തിനു ശേഷം ഭര്‍ത്താവ് ഷിബു ഒളിവില്‍ പോയി.തിങ്കളാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണു ആക്രമണകാരണം എന്നാണ് പൊലീസ് പറയുന്നത്. പ്രതിയാക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റു. ആക്രമണത്തില്‍ ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെടുകയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.