
ദോഹ – ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും ഹോംസ് ആര് അസ് ജനറല്‍ മാനേജര്‍ രമേശ് ബുല്‍ ചന്ദനി അഭിപ്രായപ്പെട്ടു. ഖത്തറിലെ സരായ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് എഡിഷന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ ധന്യമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതുമയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ ഖത്തരി സംരംഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് ഡയറക്ടറിയുടെ ഔപചാരിക പ്രകാശനം നിര്‍വഹിച്ചു.
ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമ സമ്മാനിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയേയും അതിന്റെ പിന്നണി പ്രവര്‍ത്തകരേയും അദ്ദേഹം അനുമോദിച്ചു. അക്കോണ്‍ ഹോല്‍ഡിംഗ് ഗ്രൂപ്പ് ചെയര്മാന് ഡോ.
പി.എ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നീ മൂന്ന് പ്ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ളസ് സി.ഇ.
ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഏജ് ട്രേഡിംഗ് ജനറല്‍ മാനേജര്‍ ശെല്‍വ കുമാരന്, ഡോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പ് , എം.എ. ഗാരേജ് മാനേജര്‍ ഖുശ്ബു ചൗള, എക്കോണ്‍ പ്രിന്റിംഗ് പ്രസ് ജനറല്‍ മാനേജര്‍ പിടി.മൊയ്തീന് കുട്ടി , അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, അമീന് സിദ്ധീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി 2023 October 3 Gulf Business card directory. Networking become More Important Ramesh Bul Chandani ഓണ്‍ലൈന്‍ ഡെസ്ക് title_en: Networking becomes more important in business- Ramesh Bul Chandani …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]