
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – ഇന്ത്യയില്‍ നിന്ന് ഒക്ടോബര്‍ 10-നകം കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യാ ഗവണ്മെന്റ് കാനഡയോട് ആവശ്യപ്പെട്ടു. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കാനഡയില്‍ ജൂണില്‍ സിഖ് വിഘടനവാദി നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ സംശയത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുകയും ഇരു രാജ്യങ്ങളും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാനഡയുടെ ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. അതേസമയം 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ വിദേശകാര്യ മന്താലയ ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഓരോ രാജ്യവും മറ്റ് രാജ്യങ്ങളിലേക്ക് വിന്യസിക്കുന്ന നയതന്ത്രജ്ഞരുടെ എണ്ണത്തിലും റാങ്കിലും ‘സമത്വം’ വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒട്ടാവയിലെ ഇന്ത്യയുടെ സാന്നിധ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യൂഡല്‍ഹിയിലെ ഹൈക്കമ്മീഷനില്‍ കാനഡയ്ക്ക് കൂടുതല്‍ നയതന്ത്ര സാന്നിധ്യമുണ്ട്,