വ്യവസായ മേഖലയിൽ മാത്രമല്ല, ആഡംബരങ്ങൾകൊണ്ട് പലപ്പോഴും അംബാനി കുടുംബം ശ്രദ്ധ നേടാറുണ്ട്. ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ മുകേഷ് അംബാനി. ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് മുകേഷ് അംബാനി താമസിക്കുന്നത്. ആഡംബരത്തിന്റെ കാര്യത്തിൽ നിതയെ വെല്ലാൻ രാജ്യത്ത് മറ്റാരുമില്ല.
ലോകത്തിലെ ഏറ്റവും ചെലവേറിയ സാരി ധരിച്ചതിന്റെ ക്രെഡിറ്റ് നിതാ അംബാനിക്കാണ്. 2015ൽ മുൻ രാജ്യസഭാ എംപി പരിമൾ നത്വാനിയുടെ മകന്റെ വിവാഹച്ചടങ്ങിൽ നിത ധരിച്ച സാരി ലോകത്തെ തന്നെ ഞെട്ടിച്ചു. ലോകത്തിലെ ഏറ്റവും ചെലവേറിയ സാരിയായി ഗിന്നസ് വേൾഡ് ബുക്കിൽ ഈ സാരി ഇടംപിടിച്ചു.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ സാമ്രാജ്യമായ ചെന്നൈ സിൽക്സില്‍ നിന്നുമാണ് ഈ സാരി. ചെന്നൈ സിൽക്സിന്റെ ഡയറക്ടർ ശിവലിംഗമാണ് സാരി ഡിസൈൻ ചെയ്തത്. പിങ്ക് നിറത്തിലുള്ള സാരിയിൽ മരതകം, മാണിക്യം, ഇന്ദ്രനീലം, പവിഴ മുത്തുകൾ എന്നിവ ചേർത്തിട്ടുണ്ട്. 40 ലക്ഷം രൂപയാണ് ഈ സാരിയുടെ വില.
സാരിയോടൊപ്പം തന്നെ അതിന്റെ ബ്ലൗസും ഏറ്റവും ശ്രദ്ധിക്കപ്പെട്ടു. ശ്രീകൃഷ്ണ ചിത്രം ആലേഖനം ചെയ്തതാണ് ബ്ലൗസ്. കാഞ്ചീപുരത്തെ 35 സ്ത്രീ നെയ്ത്തുകാരാണ് ഈ സാരി നെയ്തത്. എട്ട് കിലോയിലധികം ഭാരമുണ്ട് സാരിക്ക്.
ALSO READ: മൂന്ന് മാസം കൊണ്ട് അസംസ്കൃത എണ്ണവിലയിലെ വര്‍ധന 30%; പെട്രോള്‍, ഡീസല്‍ വിലയിലെ കുറവ് കിട്ടാക്കനിയോ?
വജ്രവും മരതകവും കൊണ്ടുള്ള നെക്ലേസും അതിന് അനുയോജ്യമായ കമ്മലുകളും ആണ് ഈ സാരിയുടെ കൂടെ നിത അംബാനി ധരിച്ചത്. ആഡംബരത്തിന്റെ മറുവാക്കാണ് നിത അംബാനിയെന്ന് അവർ ഓരോ തവണയും തെളിയിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 3, 2023, 2:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]