

സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും കുറ്റകരം അല്ലാത്ത നാട്, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ചെയ്യുന്ന നാട് ; എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്: മുരളി തുമ്മാരുകുടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപന എംഡി അടക്കം ഒമ്പത് േപരെ പൊലീസ് പിടികൂടി. യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ വിനയകുമാറിനെയും കൂട്ടാളികളെയുമാണ് പിടികൂടിയത്.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ കൂടിയായ വിനയകുമാറിന്റെ പേരിലെടുത്ത മുറിയിൽവെച്ചായിരുന്നു ചീട്ടുകളി. സംഘത്തിൽ നിന്ന് 5.6 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി രംഗത്തെത്തി. പുകവലിക്കുന്നതും ലോട്ടറി വാങ്ങുന്നതുമൊന്നും കുറ്റകരമല്ലാത്ത നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നതെന്നാണ് മുരളി തുമ്മാരുകുടി ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് തുമ്മാരുകുടി പ്രതികരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ പണ്ടേ മാറേണ്ട നിയമമാണ് ഇതെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ചീട്ടുകളി എന്ന “മാരക” കുറ്റകൃത്യം !ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന “ബ്രേക്കിംഗ് ന്യൂസ്” ദൃശ്യങ്ങൾ കാണുന്നു.വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ
അമ്പത് വർഷമായി കാണുന്ന സീനാണ്.നാട്ടിൻ പുറത്തു മാവിൻ്റെ ചോട്ടിൽ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പൊലീസ്അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി “പിടിക്കാൻ” പോയ ഒരു പൊലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യം സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?പണ്ടേ മാറേണ്ട നിയമമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]