

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം ഇന്ന് ; ഇന്ത്യ നെതർലാൻഡ്സിനെ നേരിടും ; ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം ; മഴ ഭീഷണി ഒഴിഞ്ഞതിനാൽ മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.
ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്ത്യൻ ടീമിനൊപ്പം വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാൻ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ടു വരെ കോഹ്ലി തിരുവനന്തപുരത്തെത്തിയിട്ടില്ല.
ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയായിരുന്നു പരിശീലനം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ എന്നിവര്‍ തിങ്കളാഴ്ച പരിശീലനത്തിന് ഇറങ്ങിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]