
കർണാടക: ശിവമോഗ ജില്ലയിൽ നബിദിന ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ 43 പേർ അറസ്റ്റിലായി.
മറ്റ് മതസ്ഥരുടെ മതപരമായ ഘോഷയാത്രകൾക്ക് നേരെ ആളുകൾ കല്ലെറിയുന്നത് സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി.
“മറ്റൊരു വഴിയുമില്ലാതെയാണ് പോലീസ് നടപടിയെടുത്തത്. സംഭവത്തിൽ ആകെ 43 പേർ അറസ്റ്റിലായി. ഏതെങ്കിലും മതപരമായ ചടങ്ങിൽ, മറ്റുള്ളവരുടെ മതപരമായ ഘോഷയാത്രയെ തടസ്സപ്പെടുത്തുന്ന രീതിയിൽ കല്ലെറിയുന്നത് തെറ്റാണ്. അത്തരം പ്രവർത്തനങ്ങൾ നമ്മുടെ സർക്കാർ വെച്ചുപൊറുപ്പിക്കില്ല” സിദ്ധരാമയ്യ പറഞ്ഞു.
സംഘർഷ സമയത്ത് പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് ചെയ്തത്.