
ഒരു സൂപ്പര്‍താര ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പ് കൂടാതെ എത്തുന്നത് അപൂര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡിന്റെ കാര്യം അങ്ങനെ ആയിരുന്നു. തിയറ്റര്‍ കൌണ്ട് മുതല്‍ എല്ലാ കാര്യങ്ങളും അങ്ങനെ ആയിരുന്നു. പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മമ്മൂട്ടി അടക്കം എത്തിയെങ്കിലും സൂക്ഷിച്ച് മാത്രമാണ് അവര്‍ വാക്കുകള്‍ ഉപയോഗിച്ചത്. എന്നാല്‍ റിലീസ് ദിനമായ വ്യാഴാഴ്ചത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രം വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയതോടെ ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു ചിത്രം.
പ്രേക്ഷകപ്രീതിയെ തുടര്‍ന്ന് രണ്ടാം ദിനം മുതല്‍ സ്ക്രീന്‍ കൌണ്ട് കൂട്ടിത്തുടങ്ങിയ ചിത്രം കേരളത്തില്‍ നിലവില്‍ 330 സ്ക്രീനുകളില്‍ ഏറെയാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണം നേടുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎഇ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ യുഎഇയില്‍ മാത്രം ചിത്രം വിറ്റത് 1.08 ലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ നിന്ന് വന്ന കളക്ഷന്‍ 1.24 മില്യണ്‍ ഡോളര്‍ ആണ്. അതായത് 10.31 കോടി രൂപ. കേരളത്തിലെ കളക്ഷന്റെ ഒപ്പത്തിനൊപ്പമാണ് ഈ തുക.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിവസങ്ങളില്‍ ചിത്രം ഉണ്ടാക്കിയിരിക്കുന്ന നേട്ടം 30 കോടിക്ക് മുകളിലാണെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. വാരാന്ത്യം കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ച പൊതുഅവധിയായതും ചിത്രത്തിന് ഗുണമാണ്. തിങ്കളാഴ്ചത്തെ പ്രധാന പ്രദര്‍ശനങ്ങള്‍ക്ക് ഇന്നലെ മുതല്‍ മികച്ച ബുക്കിംഗ് ആണ് ലഭിച്ചുകൊണ്ടിരുന്നത്. കേരളം, ബംഗളൂരു, ചെന്നൈ, യുഎഇ എന്നിവിടങ്ങളിലെയെല്ലാം ട്രെന്‍ഡ് ഇതാണ്.
Last Updated Oct 2, 2023, 5:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]