

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍ ; ഇത്തവണ രജനികാന്തിനൊപ്പം;’തലൈവർ 170′ ; നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം; രജനികാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍
സ്വന്തം ലേഖകൻ
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഭാഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അപ്ഡേറ്റ് പങ്കുവച്ചു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താല്കാലികമായി പേര് നല്‍കിയിരിക്കുന്നത്.
തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബച്ചന് ഒഴികെയുള്ള താരങ്ങള്‍ തിരുവനന്തപുരത്തെത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]