

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല കവർച്ച; മാലയുമായി കടന്ന് കളഞ്ഞ മൂന്ന് സ്ത്രീകള്‍ പിടിയില്‍; ഓട്ടോ ഡ്രൈവറാണ് മൂന്നംഗസംഘത്തെ പിടികൂടിയത്; പ്രതികള്‍ തമിഴ്നാട് സ്വദേശികൾ
സ്വന്തം ലേഖകൻ
ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ മൂന്ന് സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് മൂന്നംഗസംഘത്തെ പിടികൂടിയത്. പ്രതികള്‍ തമിഴ്നാട് സ്വദേശികളാണ്.
ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്ന്ന് പിടികൂടി. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല പ്രതികളിൽ നിന്ന് കണ്ടെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]