
തുർക്കി : തുർക്കി തലസ്ഥാനമായ അങ്കാരയിൽ പാർലിമെന്റ് കെട്ടിടത്തിന് സമീപം സ്ഫോടനം നടന്നു. നാളെ പാര്‍ലമെന്റ് ചേരാനിരിക്കെയാണ് സംഭവം. സുരക്ഷാ സേനകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് പോലീസ്കാർക് പരിക്കേറ്റു.
പാര്‍ലമെന്റും ആഭ്യന്തര മന്ത്രാലയവും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്.
തീവ്രവാദി ആക്രമണമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ . ഞായറാഴ്ച രാവിലെ 9.30 ഓടെ ഒരു ചാവേര്‍ പൊട്ടിത്തെറിച്ച് സ്ഫോടനം നടത്തു കയായിരുന്നു എന്നാണ് വൃത്തങ്ങൾ അറിയിച്ചത്.