

ശക്തമായ മഴ; കോട്ടയം ജില്ലയിൽ 17 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു; ക്യാമ്പിലുള്ളത് 59 കുടുംബങ്ങളിലെ 196 പേർ; ജില്ലയിലെ ഖനന പ്രവർത്തനത്തിന് നിരോധനം; മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം എർപ്പെടുത്തി
കോട്ടയം: മഴയെത്തുടർന്ന് ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
കോട്ടയം താലൂക്കിൽ 15 ഉം വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ ഒരു ക്യാമ്പു വീതവുമാണുള്ളത്. 67 കുടുംബങ്ങളിലെ 239 പേരാണ് ക്യാമ്പിലുള്ളത്. 97 പുരുഷൻമാരും 88 സ്ത്രീകളും 54 കുട്ടികളുമാണുള്ളത്.
അയർക്കുന്നം വില്ലേജിലെ കണ്ടംചിറ മാർ തിമോത്തിയോസ് സപ്തതി മെമ്മോറിയൽ ഹാളിലാണ് പുതിയ ക്യാമ്പ് തുറന്നത്. ഇവിടെ ഏഴു കുടുംബങ്ങളിലെ 23 പേരുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ അഞ്ചു വരെ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]