First Published Oct 2, 2023, 1:52 PM IST
എമിറേറ്റ്സ് ഡ്രോയുടെ രണ്ടാം വാര്‍ഷികമായിരുന്നു കഴിഞ്ഞയാഴ്ച്ച. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇരട്ടി റാഫ്ള് വിജയികളെ തെരഞ്ഞെടുത്തതിനൊപ്പം പുതിയ നവീനമായ ഹാലൊജെൻ II™ ഡ്രോ മെഷീൻ അവതരിപ്പിക്കുകയും ചെയ്തു. മൊത്തം 11,490 വിജയികള്‍ സ്വന്തമാക്കിയത് AED 1,321,789.
പുതിയ ഹാലൊജെൻ മെഷീൻ ഏറ്റവും പുതിയ ടെക്നോളജിക്കൊപ്പം മേഖലയിലെ ഗെയിമിങ് രീതികളുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാണ്.
ഹാലൊജെൻ II™ മെഷീന്റെ പ്രത്യേകതകള്‍
1. അതിശയിപ്പിക്കുന്ന ഡ്രോ പ്രസന്റേഷന്: ഈ മെഷീന് മാത്രം സ്വന്തമായുള്ള മിക്സിങ്, സെലക്ഷൻ രീതികള്‍ ലൈറ്റിങ് എഫ്ക്റ്റുകളുടെ സഹായത്തോടെ പ്രത്യേകം ഹൈലൈറ്റ് ചെയ്യുന്നു. തുടക്കം മുതൽ അവസാനംവരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന അനുഭവമാണിത്.
2. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്: ലോകം മുഴുവനുള്ള പ്രമുഖ ലോട്ടറികള്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണിത്. പവര്‍ബോള്‍, യു.കെ കാമെലോട്ട് ഗ്രൂപ്പ്, ഹോങ്കോങ്ങിലെ ജോക്കി ക്ലബ്, ഓസ്ട്രേലിയയിലെ ടാറ്റ്സ് ഗ്രൂപ്പ് എന്നിവരുടെ ചോയ്സ് ഇതേ മെഷീൻ ആണ്.
3. റിമോട്ട് കൺട്രോള് ടച് സ്ക്രീൻ: സ്മൂത്ത് ആയ ഓപ്പറേഷന് ഉറപ്പുവരുത്താന്‍ ടച് സ്ക്രീൻ റിമോട്ട് കൺട്രോള്.
4. സുരക്ഷ ഉറപ്പാക്കാന്‍ കടുപ്പമുള്ള പോളിമര്‍ പന്തുകള്‍: എല്ലാ ആംഗിളുകളിൽ നിന്നും കാണാനാകുന്ന 12 നമ്പറുകളുടെ സോളിഡ് ഫോം ബോളുകളാണ് മെഷീന് ഉപയോഗിക്കുന്നത്. സ്റ്റിക്കറുകള്‍ക്ക് അകത്ത് പതിപ്പിച്ചിരിക്കുന്നതിനാൽ നമ്പറുകള്‍ തേഞ്ഞുപോകില്ല. ഓരോ സ്മാര്ട്ട്ബോളിലും ആര്.എഫ്.ഐ.ഡി ഐഡി ഉണ്ട്. റേഡിയോ ഫ്രീക്വൻസി ഐഡി സാങ്കേതികവിദ്യയാണിത്. ഇത് സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം മനുഷ്യന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകള്‍ ഒഴിവാക്കുകയും ചെയ്യും. മാത്രമല്ല ഓരോ ഡ്രോയിലും മെഷീൻ സ്വയം റീഡ് ചെയ്യുന്ന പന്തുകള്‍ പ്രത്യേകം ഡാറ്റബേസിലേക്ക് മാറ്റുകയും ചെയ്യും.
5. പ്രത്യേക കസ്റ്റമൈസേഷൻ: മിക്സിങ് സമയം മുതൽ നമ്പറുകള്‍ തെരഞ്ഞെടുക്കുന്നത് വരെയുള്ള എല്ലാ ഭാഗത്തും മെഷീൻ പ്രത്യേകം ഡിസൈൻ ലക്ഷ്യങ്ങളും ഗെയിമിങ് റിസള്‍ട്ടും പൂര്‍ത്തീകരിക്കാന്‍ വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്.
6. പുതിയ പെഡസ്റ്റൽ ഡിസൈൻ: മികച്ച ഫങ്ഷണൽ ഡിസൈൻ ഹോസ്റ്റിന് അടുത്തേക്ക് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
എന്തുകൊണ്ട് Halogen II™ മേഖലയിലെ ഏറ്റവും നല്ല ചോയ്സ്?
മറ്റു മെഷീനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ Halogen II™ ഗോള്‍ഡ് സ്റ്റാൻഡേഡ് ആണെന്ന് നിസംശയം പറയാം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മെഷീൻ പ്രസന്റേഷൻ, കസ്റ്റമൈസേഷൻ ഓപ്ഷനുകള്‍, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാൽ ശ്രദ്ധിക്കപ്പെടും. ടച് സ്ക്രീൻ പാനൽ, റിമോട്ട് കൺട്രോള് എന്നിവ സുരക്ഷയും എളുപ്പം കൈകാര്യം ചെയ്യാനുള്ള മികവും കാണിക്കുന്നു. മാത്രമല്ല ഉടനടി ഡ്രോയുടെ റിസൾട്ടുകള്‍ കാണിക്കുന്നത് വഴി എത്രമാത്രം ആധുനികമായ സംവിധാനമാണ് മെഷീന് എന്നത് വ്യക്തമാകും. പുതിയ Halogen II™ വഴി പ്രേക്ഷകര്‍ക്ക് നവ്യമായ അനുഭവവും സുതാര്യമായ ഡ്രോകളും എമിറേറ്റ്സ് ഡ്രോ അവതരിപ്പിക്കുകയാണ്.
Last Updated Oct 2, 2023, 1:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]