ബീജിങ്∙ ചൈനയിലെത്തിയ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിരലടയാളം മായിച്ചുകളഞ്ഞ് സഹായികളായ ഉദ്യോഗസ്ഥർ. റഷ്യൻ പ്രസിഡൻ്റ്
മായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കിം ഇരുന്നിരുന്ന കസേരയിലെയും സ്പർശിച്ച ഡെസ്ക്കിലെയും വിരലടയാളങ്ങൾ ഉദ്യോഗസ്ഥർ എത്തി മായ്ച്ചുകളഞ്ഞത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു സംഭവം.
കിം ഇരുന്ന കസേരയുടെ പിൻഭാഗവും കൈകളും ട്രേയിൽ വച്ചിരുന്ന ഗ്ലാസും ടേബിളും അതിനോട് ചേർന്ന വസ്തുക്കളും സൂക്ഷമായി ഉദ്യോഗസ്ഥർ തുടച്ചിരുന്നു.
എല്ലാവിധ ഡിഎൻഎ വിവരങ്ങളും ഇല്ലാതാക്കുന്നതിനാണ് വിരലടയാളങ്ങൾ നീക്കം ചെയ്തതെന്ന് ഡെയ്ലി മെയില്‍ റിപ്പോർട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ചൈന നടത്തിയ ഏറ്റവും വലിയ സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിമ്മും പുട്ടിനും ചൈനയിൽ എത്തിയത്.
നേരത്തെ അലാസ്ക സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിന്റെ മൂത്രവും മലവും ശേഖരിച്ച് റഷ്യയിലേക്ക് കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു.
The staff accompanying the North Korean leader meticulously erased all traces of Kim’s presence. They took the glass he drank from, wiped down the chair’s upholstery, and cleaned the parts of the furniture the Korean leader had touched.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]