ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ സംരംഭകൻ ആയുഷ് ശർമ തന്റെ ദീർഘകാല പ്രണയിനിയുമായുള്ള വിവാഹത്തിന് തിരഞ്ഞെടുത്തത് 2700 വർഷം പഴക്കമുള്ള പട്ടണവും 500 വർഷം പഴക്കമുള്ള കത്തീഡ്രലും. സ്പെയിനിലെ ചരിത്രപ്രസിദ്ധമായ സെഗോവിയ (Segovia) പട്ടണത്തിൽ വച്ച് നടന്ന ആയുഷ് ശർമയുടെയും പ്രണയിനി ഗബ്രിയല്ലയുടെയും വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സ്പെയിനിലെ 2,700 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പട്ടണത്തിലെ ഗോത്തിക് ശൈലിയിൽ പണിത 500 വർഷം പഴക്കമുള്ള കത്തീഡ്രലിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ആയുഷ് ശർമ്മ തന്റെ വിവാഹ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ അപൂർവ പ്രണയ സാഫല്യം സോഷ്യൽ മീഡിയ യൂസർമാർക്കിടയിൽ ചർച്ചയായത്.
ആയുഷും ഗബ്രിയല്ലയും ആദ്യമായി കണ്ടുമുട്ടിയത് എട്ട് വർഷം മുമ്പ് എം ഐ ടി യിലെ പഠനകാലത്താണ്. അന്ന് അവർക്കു 20 ഉം 18 ഉം ആയിരുന്നു പ്രായം.
പഠനകാലത്ത് സഹപാഠികൾക്ക് അപ്പുറത്തേക്കുള്ള ഒരു ബന്ധം തങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ലെന്നും പിന്നീട് സൗഹൃദവും പ്രണയവും കടന്ന് ഇപ്പോൾ ഇത്തരമൊരു മുഹൂർത്തത്തിൽ എത്തി നിൽക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും ആയുഷ് പോസ്റ്റിൽ പങ്കുവെച്ചു. ഇന്നിവിടെവരെ ഒപ്പമെത്തുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ആയുഷ് ഓർമ്മിച്ചു.
മൂന്നുദിവസം നീണ്ടുനിന്ന വിവാഹാഘോഷ ചടങ്ങുകളിൽ പ്രധാന ചടങ്ങുകൾ നടന്നത് സെഗോവിയയിലെ മനോഹരമായ ഗോത്തിക് കത്തീഡ്രലിൽ ആയിരുന്നു. യൂറോപ്യൻ-ഗോത്തിക് ശില്പകലയുടെ സൌന്ദര്യം തനിക്ക് ഏറെ പ്രിയമായതിനാലാണ് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തത്തിന് ഈ പട്ടണം തിരഞ്ഞെടുത്തത് എന്നാണ് ആയുഷ് പറയുന്നത്.
pic.twitter.com/FWpOGvDu1u — Ayush S (@ayushswrites) September 2, 2025 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെട്ട സെഗോവിയ ഏറെ പ്രശസ്തമാണ്.
ചരിത്രവും കലാപാരമ്പര്യവും നിറഞ്ഞ പശ്ചാത്തലമാണ് വിവാഹത്തിനും മനോഹാരിത പകർന്നത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ഒഴുകിയെത്തിയത്.
ഇത്രയധികം ആളുകൾ തങ്ങളുടെ വിവാഹത്തിന് ആശംസയേകിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ആയുഷ് ശർമ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. എം ഐ ടി യിൽ നിന്ന് ബിരുദവും മാസ്റ്റേഴ്സും നേടിയ ആയുഷ് ശർമ 2023 -ൽ വ്രാപ് (Wrap)എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു, ഇപ്പോൾ അതിന്റെ സിഇഒ കൂടിയാണ് അദ്ദേഹം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]