സാധാരണ ദിവസങ്ങളിലുണ്ടാകുന്നതിനേക്കാൾ പത്തിരട്ടിയോളം വാഹനങ്ങൾ ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെത്തുമെന്നാണ് ഏകദേശ കണക്ക്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടാതെ
,
,
ജില്ലകളിൽനിന്നുള്ളവരും ഷോപ്പിങ്ങിനായി കോഴിക്കോട്ടേക്കെത്തും. സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്കിലമരുന്ന കോഴിക്കോട് നഗരത്തിനു വിശേഷ ദിവസങ്ങളിലെ തിരക്ക് ഒരു തരത്തിലും താങ്ങാൻ സാധിക്കാറില്ല.
ഇതിനിടെയാണ് പലയിടത്തും റോഡുപണി നടക്കുന്നതുകൊണ്ടുള്ള തടസ്സങ്ങളും. വെെകിട്ട് മൂന്നര മുതൽ എട്ട് മണിവരെ നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്.
ഷോപ്പിങ്ങിനും മറ്റുമായി കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതോടെയാണ് വൈകുന്നേരങ്ങളിൽ കുരുക്ക് മുറുകുന്നത്.
ഇവിടെയെത്തിയാൽ കുരുക്കുറപ്പ്
മാവൂർ റോഡ്– കെഎസ്ആർടിസി– പ്രൈവറ്റ് ബസ് സ്റ്റാൻഡ്– പാളയം– മുതലക്കുളം– മാനാഞ്ചിറ– സിഎച്ച് മേൽപ്പാലം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന സർക്കിളാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രം. ഈ സർക്കിളിലാണ് പ്രധാന കച്ചവട
സ്ഥാപനങ്ങളും ഷോപ്പിങ് സെന്ററുകളും. കെഎസ്ആർടിസിയും, സ്വകാര്യ ബസുകളും ഏറെയും വരുന്നത് മാവൂർ റോഡിലൂടെയാണ്.
കൂടാതെ ഈ പരിസരങ്ങളിൽ ഓട്ടോറിക്ഷാ സ്റ്റാൻഡുമുണ്ട്. ധാരാളം ആളുകൾ വരുകയും പോകുകയും ചെയ്യുന്ന സ്ഥലമായതിനാൽ ഇവിടെ മിക്ക സമയത്തും വാഹനത്തിരക്കുണ്ടാകും.
വിശേഷ ദിവസങ്ങളാകുന്നതോടെ വാഹനങ്ങൾ ഇഴഞ്ഞായിരിക്കും നീങ്ങുന്നത്.
പച്ചക്കറിയും പൂവും വാങ്ങുന്നതിനായി എത്തുന്നവരുടെ തിരക്കാണ് പാളയത്ത്. പഴയ ബസ് സ്റ്റാൻഡും ഇവിടെ ആയതിനാൽ വൈകുന്നേരങ്ങളിൽ കാൽ നട
പോലും ദുസ്സഹമാണ്. മിഠായിത്തെരുവിൽ വാഹനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും ഇതിന്റെ സമീപത്തായി വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത സ്തംഭനത്തിന് ഇടയാക്കാറുണ്ട്.
തുണിത്തരങ്ങളും ചെരുപ്പും പലഹാരങ്ങളും വിൽക്കുന്ന മിഠായിത്തെരുവിൽ നടന്നു നീങ്ങാൻ പോലും സാധിക്കാത്ത തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. മാവൂർ റോഡിൽ നിന്ന് 6 കിലോമീറ്ററോളം ദൂരമുള്ള മെഡിക്കൽ കോളജിലേക്ക് എത്താൻ ഏതാണ്ട് അര മണിക്കൂർ സമയമെടുക്കും.
തിരക്ക് വർധിച്ചതോടെ തൊണ്ടയാട് ജംക്ഷനിൽ, മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അധിക സമയം നൽകുന്നത് അടക്കമുള്ള
ക്രമീകരണങ്ങളാണ് അൽപം ആശ്വാസമായത്.
മാനാഞ്ചിറ – വെള്ളിമാടുകുന്നു പാത 4 വരിയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, എരഞ്ഞിപ്പാലത്തിനും മലാപ്പറമ്പിനും ഇടയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്.
ഇതേ റോഡിൽ പാറോപ്പടിയിലും കിഴക്കേ നടക്കാവിലും എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കു രൂക്ഷമാണ്. റോഡിന്റെ വീതിക്കുറവും നിർമാണപ്രവർത്തനങ്ങളും അനധികൃത പാർക്കിങ്ങും മാത്രമല്ല, ചില ബൈക്ക് യാത്രികർ അടക്കമുള്ളവർ വൺവേ നിയന്ത്രണങ്ങൾ പാലിക്കാത്താതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
11 മണിക്കും മൂന്നിനും ഇടയ്ക്ക് നഗരത്തിലെത്തിയാൽ തിരക്കിന് അൽപം കുറവുണ്ടായേക്കും.
ഈ സ്ഥലങ്ങളിൽ എന്നും കുരുക്ക്
പന്തീരാങ്കാവ്, മാങ്കാവ്, അരയിടത്തുപാലം, എരഞ്ഞിപ്പാലം, മീഞ്ചന്ത, കാരപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും വാഹന ബാഹുല്യം മൂലം തിരക്ക് ഒഴിവാക്കാനാകുന്നില്ല. ഗതാഗതക്കുരുക്കിൽ സമയക്രമം പാലിക്കാനാകാത്തതോടെ കഴിഞ്ഞ ദിവസം മാവൂർ റോഡ് ജംഗ്ഷനിൽ സിറ്റി ബസ് ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
സമയം വൈകുന്നതോടെ തെറ്റായ ദിശയിൽ കയറി വരുന്ന ബസുകൾ വലിയ അപകടവും കൂടുതൽ ഗതാഗതക്കുരുക്കുമാണുണ്ടാക്കുന്നത്. ബസ് ജീവനക്കാർക്ക് പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല.
അനുവദിച്ച ബസ് സ്റ്റോപ്പുകളിലല്ലാതെ നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും മുന്നിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതും വാഹനത്തിരക്ക് വർദ്ധിപ്പിക്കുന്നുണ്ടെന്നും ട്രാഫിക് പൊലീസ് പറയുന്നു.
തൃശൂർക്കാണോ, ഈ വഴി പോയാൽ കുടുങ്ങില്ല
കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്നവർക്ക് നഗരത്തിൽ കയറാതെ തന്നെ ദേശീയ പാതയിലൂടെ പോകാൻ സാധിക്കും. കണ്ണൂർ നിന്ന് വരുന്നവർ കൊയിലാണ്ടി കഴിഞ്ഞ് വെങ്ങളത്തു നിന്നും ദേശീയ പാത ആറു വരി ബൈപ്പാസിലേക്ക് കയറി, കോഴിക്കോട് നഗരം കഴിഞ്ഞ് രാമനാട്ടുകരയിൽ എത്തിച്ചേരാം.
നിർമാണം ഏറെക്കുറെ പൂർത്തിയായതിനാൽ ഈ വഴിയുള്ള യാത്രയിൽ വലിയ തടസ്സങ്ങളില്ല. വയനാടു വഴി വരുന്നവർക്ക് കാരന്തൂരിൽ നിന്ന് തിരിഞ്ഞ് മെഡിക്കൽ കോളജ് വഴി ദേശീയ പാത ബൈപ്പാസിലെത്താം.
കൂടാതെ മലാപ്പറമ്പിൽ നിന്നും ദേശീയ പാതയിലേക്ക് കയറാം. ദീർഘദൂര യാത്രക്കാർ ഈ വഴി പോകുന്നതായിരിക്കും ഉചിതം.
നഗരത്തിലേക്ക് പ്രവേശിച്ചാൽ കുരുക്കിൽ പെടാതെ പോകാൻ സാധ്യത കുറവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]