വാഷിങ്ടൻ ∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ യുഎസ് പ്രസിഡന്റ്
കടുത്ത അതൃപ്തി ഉണ്ടെന്ന് യുഎസ് സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധന്‍ ആഷ്ലി ജെ. ടെല്ലിസ്.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആഷ്ലിയുടെ പ്രതികരണം. താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നൽ ട്രംപിനുണ്ട്.
യുഎസിന്റെ താക്കീത് പരിഗണിക്കാതെ
നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതും, ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് ലഭിക്കാത്തതും ട്രംപിനു താൻ വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാക്കാൻ ഇടയാക്കിയതായും ആഷ്ലി പറഞ്ഞു.
‘‘ഇന്ത്യ-പാക്കിസ്ഥാന് സംഘർഷം താൻ പരിഹരിച്ചെന്നും, അതിനുള്ള അംഗീകാരം തനിക്ക് ലഭിക്കാത്തതിൽ താൻ വഞ്ചിക്കപ്പെട്ടെന്ന് ട്രംപ് കരുതുന്നുണ്ടെന്നുമാണ് ഞാൻ കരുതുന്നത്. സംഭവത്തില്‍ യുഎസിനു ക്രെഡിറ്റ് നല്കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും ഞാന്‍ സംശയിക്കുന്നു’’ – ആഷ്ലി ജെ.
ടെല്ലിസ് പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം തകരാറിലാകുന്നതില്‍ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് വഴികളില്ലാത്തതില്‍ യുഎസിന്റെ ശത്രുരാജ്യങ്ങളുമായി അടുക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ പീറ്റര്‍ നവാരോ കൊണ്ടെത്തിച്ചു എന്നും ആഷ്ലി ജെ.
ടെല്ലിസ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

