കൊച്ചി∙ കേരളത്തിലെ മൂന്ന് സിറ്റിങ് എംഎൽഎമാർ ബിജെപിക്കൊപ്പം സഹകരിക്കാൻ തയാറായി തന്നെ സമീപിച്ചിരുന്നുവെന്നു സംവിധായകൻ
. എന്നാൽ ബിജെപി നേതൃത്വത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഇക്കാര്യം നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു.
‘‘അവർ ഇപ്പോഴും തയാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയാറാണെന്നാണ് അവർ പറഞ്ഞത്.
അവരുടെ പാർട്ടിയില്‍ അവർ തൃപ്തരല്ല’’ – അദ്ദേഹം പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നുവെന്നും പാർട്ടി പദവികൾ വേണ്ടെന്നു താൻ തന്നെയാണു നേതൃത്വത്തോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂരിനെ ഒപ്പം നിർത്താൻ ബിജെപി തയാറാവണമെന്നും മേജർ രവി പറഞ്ഞു.
‘‘ശശി തരൂർ ബുദ്ധിജീവിയാണ്, ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിൽ ഇരുന്ന ആളാണ്.
ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന ധാരണയുള്ളയാളാണ്. ജനങ്ങൾക്കിടിയിൽ പ്രശസ്തനാണ്.
എന്നാൽ ഒരേ മുഖങ്ങൾ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ കേരളത്തിൽ വ്യത്യസ്ത സ്വഭാവമാണ്.
അതു മാറ്റിയെടുക്കണമെങ്കിൽ ജനങ്ങൾക്കിടയില്‍ പ്രശസ്തരായ ആളുകൾ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.
ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നു.
എന്നാൽ എന്നേക്കാൾ കഴിവുള്ള ആളുകൾ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു.
അധികാരം കിട്ടിയില്ല എന്നു കരുതി വേറെ പാർട്ടിയിലേക്കു പോകില്ല എന്നും അറിയിച്ചിരുന്നു’’ – മേജർ രവി വ്യക്തമാക്കി.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം major_ravi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]