കോഴിക്കോട് ∙
ആറാം വളവിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി. രാത്രി ഒന്നര മണിയോടെ കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് രാവിലെ ആറു മണിയോടെ മാറ്റി. ചുരം ആറാം വളവിൽ ലോറി തിരിക്കുന്നതിനിടെ കണ്ടെയ്നർ ഒരു വശത്തേക്ക് ചരിഞ്ഞതാണ് ലോറി കുടുങ്ങാൻ കാരണമായത്.
ലോറി കുടുങ്ങിയതോടെ ബുധനാഴ്ച പുലർച്ചെ ഒന്നര മുതൽ ആറു മണിവരെ ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്.
ഗതാഗതതടസ്സം ഒഴിവാക്കിയെങ്കിലും പുനഃസ്ഥാപിച്ചെങ്കിലും രാവിലെ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു അപകടമുണ്ടായിരുന്നു.
കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒന്‍പതാം വളവില്‍ സുരക്ഷാ വേലി തകര്‍ത്ത് ലോറി അല്പം മുന്നോട്ട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിക്കാത്തതാണ് വലിയ അപകടം ഒഴിവാക്കിയത്.
ഇതേത്തുടർന്ന് ചുരത്തിൽ വലിയ തോതിൽ ഗതാഗത തടസ്സമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]