കരിപ്പൂർ ∙ സമയക്രമത്തിൽ മാറ്റം വരുത്തി വിമാനം നാലര മണിക്കൂർ മുൻപേ പറന്നു. സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു.
ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്.
സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്.
ടിക്കറ്റ് തുക തിരിച്ചുനൽകാമെന്നാണ് പിന്നീട് വിമാനക്കമ്പനി അധികൃതർ അറിയിച്ചതെന്നു യാത്രക്കാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]