ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്ന് നാല് മരണം. ബൽറാംപൂരിലാണ് മിന്നൽ പ്രളയമുണ്ടായത്.
ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരെ കാണാതായി.
സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 1980 കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈ റിസർവോയറിൽ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്.
എന്നാൽ അണക്കെട്ട് തകർന്നതോടെ ഇത് മിന്നൽ പ്രളയത്തിന് കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഒരു സ്ത്രീയും അവരുടെ ഭർതൃ മാതാവും ഉൾപ്പെടെ നാല് പേർ വീടുകളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മരിച്ചത്. മൂന്ന് പേരെ കാണാതായിട്ടുണ്ട്.
തിരച്ചിൽ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]