ബെയ്ജിങ്∙ ഉത്തരകൊറിയയുടെ പരമോന്നത നേതാവ്
അനന്തരാവകാശിയെന്നു കരുതപ്പെടുന്ന മകൾ കിം ജുഏയോടൊപ്പം ബെയ്ജിങ്ങിൽ ട്രെയിനിറങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. ചൈനയിലെ പ്രമുഖ നേതാക്കൾക്കു കിം കൈ കൊടുക്കുമ്പോൾ മകളും തൊട്ടുപിന്നിലുണ്ടായിരുന്നു. ഇന്നു നടക്കുന്ന ചൈനയുടെ വിജയദിന പരേഡിൽ ഷി ചിൻപിങ്ങിനൊപ്പം പങ്കെടുക്കാനാണ് കിം എത്തിയത്.
1959നു ശേഷം ഉത്തരകൊറിയൻ നേതാവ് ചൈനയുടെ സൈനിക പരേഡിൽ പങ്കെടുക്കുന്നത് ഇപ്പോഴാണ്.
ഉത്തര കൊറിയയിൽനിന്ന് സ്വന്തം ട്രെയിനിൽ സായുധ അകമ്പടിയോടെയാണ് കിം ചൈനയിലെത്തിയത്. സൈനിക പരേഡിലും സൈനിക ജനറൽമാർ മാത്രം പങ്കെടുക്കുന്ന അത്താഴവിരുന്നിലും ജുഏയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. തന്ത്രപ്രധാന പരിപാടിയിൽ കിം മകളെ ഒപ്പം കൂട്ടിയത് പിൻഗാമിയാക്കാനാണെന്ന് കരുതുന്നവരുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]