മരട് (കൊച്ചി)∙ അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നൽകുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐ പിടിയിൽ. വാഹന ഉടമയിൽ നിന്ന്
വാങ്ങുമ്പോൾ മരട് ഗ്രേഡ് എസ്ഐ കെ.ഗോപകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്.
പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൈക്കൂലി വാങ്ങാനായി പൊലീസ് സ്റ്റേഷനാണ് എസ്ഐ തിരഞ്ഞെടുത്തത്.
ഓഗസ്റ്റ് 25ന് വൈറ്റില ഹബ്ബിന് സമീപം വച്ച് എറണാകുളം പള്ളിക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
കോമയിലായ ഡ്രൈവർ സുഖം പ്രാപിച്ചതോടെ മരട് പോലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തു.
പിന്നാലെ ഗോപുകുമാർ പരാതിക്കാരനെ ബന്ധപ്പെട്ട് ലോറി വിട്ട് നൽകുന്നതിന് സ്റ്റേഷനിൽ ഹാജരാകാന് നിർദേശിച്ചു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പരാതിക്കാരനോട് ലോറി വിട്ടു നൽകണമെങ്കിൽ 10,000 നൽകണമെന്ന് ഗോപകുമാർ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ തന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞുവെങ്കിലും ഗോപകുമാർ ഇത് കേൾക്കാൻ തയാറായില്ല.
10,000 രൂപ തരാതെ ലോറി വിട്ടു നൽകില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. പരാതിക്കാരൻ വീണ്ടും സ്റ്റേഷനിലെത്തി ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ഏറ്റവും കുറഞ്ഞ തുകയാണ് താൻ ആവശ്യപ്പെട്ടതെന്നും ഇതിൽ കുറയ്ക്കാൻ കഴിയില്ല എന്നുമായിരു ഗ്രേഡ് എസ്ഐയുടെ നിലപാട്.
തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടു.
തുടർന്ന് മരട് സ്റ്റേഷനിൽ വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗോപകുമാറിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗോപകുമാറിന്റെ വീട്ടിലടക്കം വിജിലൻസ് പരിശോധന നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]