ദില്ലി: ജി എസ് ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള രണ്ട് ദിവസത്തെ ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ആരംഭിക്കും. നിലവിലെ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകൾക്ക് പകരം 5% ഉം 18% ഉം മാത്രം നിലനിർത്താൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജി എസ് ടി കൗൺസിൽ യോഗം തുടങ്ങുക. ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപ്പന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജി എസ് ടി നിരക്ക് കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്.
മെഡിക്കൽ ഇൻഷൂറൻസിനും ടേം ഇൻഷൂറൻസിനുമുള്ള ജി എസ് ടി പൂർണമായി എടുത്തുകളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിക്കാനിടയുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് നികുതി ഭാരം കുറയ്ക്കുന്നതാകും.
കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ നികുതി കുറയ്ക്കൽ തീരുമാനങ്ങൾ എടുക്കരുതെന്ന് യോഗത്തിൽ ശക്തമായി വാദിക്കും. സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതി കണക്കിലെടുത്ത് ജി എസ് ടി പരിഷ്കരണങ്ങൾ വേണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്.
നികുതി സ്ലാബുകൾ ലളിതമാക്കുന്നതോടൊപ്പം, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുസൃതമായ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഈ യോഗം ലക്ഷ്യമിടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]