പട്ന ∙ രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാതാവിനുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ ഉയർത്തിയതിൽ പ്രതിഷേധിച്ച്
ഇന്ന് ബിഹാർ ബന്ദ് നടത്തും. വോട്ടർ അധികാർ യാത്രയിൽ ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ ചിലർ അധിക്ഷേപ മുദ്രാവാക്യങ്ങൾ മുഴക്കിയത്.
പാരമ്പര്യ സമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായതു ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
‘ആർജെഡി – കോൺഗ്രസ് വേദിയിലാണ് അമ്മയെ അവഹേളിച്ചത്. അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയാണ്.
പരേതയായ മാതാവിനെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴച്ചതിനു ബിഹാറിലെ സ്ത്രീകൾ ആർജെഡിക്കും കോൺഗ്രസിനും മാപ്പു നൽകില്ല’ – മോദി പറഞ്ഞു. ബിഹാർ ജീവിക സഹകാരി സംഘത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.
അതേസമയം, വോട്ട് അധികാർ യാത്രയിൽ മോദിയുടെ അമ്മയെ അവഹേളിക്കുന്ന മുദ്രാവാക്യം മുഴക്കാൻ ബിജെപിയാണു ആളുകളെ രംഗത്തിറക്കിയതെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു.
‘അമ്മമാരെ അപമാനിക്കുന്ന നേതാക്കളോ പ്രവർത്തകരോ കോൺഗ്രസിൽ ഇല്ല. അത്തരമൊരാൾ ബിജെപിയിലും ഇല്ലെന്നു ഞാൻ കരുതുന്നു’– കോൺഗ്രസ് വക്താവ് പവൻ േഖര പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]