

അഫ്ഗാനിസ്ഥാനിൽ സ്ത്രീ ശബ്ദം നിരോധിച്ചു ; മിണ്ടുന്നവരെയും ചിരിക്കുന്നവരെയും പിടികൂടാൻ താലിബാൻ ചാര വനിതകൾ
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാൻ. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുള്‍പ്പടെ പിടികൂടാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം.
2021ല്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ വീടിന് പുറത്തിറങ്ങി തൊഴില്‍ ചെയ്യുന്നതും സ്കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നതും താലിബാന് വിലക്കിയിരുന്നു. എന്നാല്‍ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് ( എംപിവിപിവി ) എന്ന സദാചാര മന്ത്രാലയത്തിനു കീഴില്‍ ഇപ്പോഴും ചില വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമായ അഫ്ഗാന് സ്ത്രീകളെ നിരീക്ഷിക്കുന്ന ജോലിയാണ് ഈ ചാര വനിതകള്‍ ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

മറ്റ് വനിതകളെ കൈകാര്യം ചെയ്യുകയാണ് ഇവരുടെ ദൗത്യമെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിനോട് സംസാരിക്കവേ പറഞ്ഞു.
ഇന്‍സ്റ്റഗ്രാം പേജുകള്‍ നിരീക്ഷിക്കുകയും മുഖം മറയ്ക്കാതെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ഇവരുടെ ഡ്യൂട്ടി. ‘ ഇന്‍സ്റ്റഗ്രാം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ? അവര്‍ക്ക് (സ്ത്രീകള്‍ക്ക്) പേജുകള്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും. ആരും കാണില്ല, ഇവരെ നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ണുകളായി സ്ത്രീകളുണ്ട് ‘ ഉദ്യോഗസ്ഥന് വ്യക്തമാക്കി. ചിലര്‍ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും മറ്റു ചിലര്‍ക്ക് ഈ ജോലിയില്‍ പ്രതിഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥന് പറയുന്നു.
സ്ട്രീറ്റ് പട്രോളിനായി ഈ വനിതകള്‍ താലിബാന് പുരുഷ അംഗങ്ങളെ അനുഗമിക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]