
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കി ; നടൻ ബാബുരാജിന് എതിരെ കേസ്
സ്വന്തം ലേഖകൻ
കൊച്ചി: യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസെടുത്തത്.
2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഡിഐജിക്ക് ഓണ്‍ലൈനായി നല്കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]