ദുബായ്: കഴിഞ്ഞ കുറേ മാസമായി ബോളിവുഡ് താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇരുവരും വിവാഹബന്ധം വേർപെടുത്താൻ പോകുന്നു എന്നതായിരുന്നു എന്ന ഗോസിപ്പായിരുന്നു ഇതിലേക്ക് വഴിവച്ചത്. കൂടാതെ ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താതും വലിയ ചർച്ചയായി മാറിയിരുന്നു. കുറച്ച് നാള് മുന്‍പ് ഇത്തരം അഭ്യൂഹങ്ങളെ അഭിഷേക് തള്ളിയിരുന്നെങ്കിലും പുതിയ ഒരു വീഡിയോയില്‍ താര ദമ്പതികള്‍ ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. മകള്‍ ആരാധ്യയ്ക്കൊപ്പം ഇരുവരെയും ദുബായ് ഏയര്‍പോര്‍ട്ടിലാണ് കാണപ്പെട്ടത്.
വിമാനം കയറുവാനായി എയര്‍പോര്‍ട്ട് ബസില്‍ കയറുന്ന അഭിഷേകിനെയും, ഐശ്വര്യയെയും മകളെയും ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ കാണാം. ഐശ്വര്യ കറുന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ആരാധ്യ പിങ്ക് ടോപ്പും ജീന്‍സും, റെഡ് ജാക്കറ്റിലാണ് അഭിഷേക്. അഭിഷേക് മുന്നിലാണ് വീഡിയോയില്‍ നടക്കുന്നത് കാണുന്നത്. സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന ഈ കുടുംബമാണോ തകര്‍ച്ചയിലാണ് എന്ന് പറയുന്നത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. പലരും വീഡിയോയുടെ അടിയില്‍ കുടുംബത്തിന് ആശംസകള്‍ നേരുന്നുണ്ട്.
കഴിഞ്ഞ മാസം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പിരിയുന്നു എന്ന വാര്‍ത്ത ശക്തമായപ്പോള്‍ ലണ്ടനില്‍ വച്ച് അഭിഷേക് ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികൾക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ തന്റെ വിവാഹ മോതിരം ഉയര്‍ത്തി കാണിച്ച് പറയുന്നൊരു വീഡിയോ പുറത്തുവന്നിരിക്കുയായിരുന്നു. ബോളിവുഡ് യുകെ മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് നടനോട് ചോദിച്ചത്. അതിനാണ് നടന് ശക്തമായി മറുപടി പറഞ്ഞത്. അതേ സമയം ഇതോടെ താല്‍ക്കാലികമായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകും എന്ന വാര്‍ത്തയ്ക്ക് അന്ത്യമാകും എന്നാണ് ബോളിവുഡിലെ സംസാരം.
ഐശ്വര്യ റായിയുടെ ഒരു സുഹൃത്താണ് അഭിഷേകുമായുള്ള വേര്‍പിരിയലിന് കാരണമെന്ന തരത്തില്‍ പോലും കഴിഞ്ഞ മാസം വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സൗഹൃദത്തിലുള്ള ഡോക്ടർ സിറാക് മാർക്കർ ആണ് ആ സുഹൃത്ത് എന്നായിരുന്നു വാര്‍ത്ത. ഐശ്വര്യയുമായുള്ള സിറാകിന്റെ അടുപ്പമാണ് എല്ലാറ്റിനും കാരണമെന്നായിരുന്നു പ്രചരണം.
2007 ഏപ്രിലില്‍ ആയിരുന്നു ബോളിവുഡ് താരസുന്ദരി ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം. ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു. 2011ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആരാധ്യ എന്നാണ് മകളുടെ പേര്.
മോനിഷയുടെ കൈ പിടിച്ച് ശ്യാം; ‘പരിശുദ്ധ പ്രണയം’ എന്ന് ക്യാപ്ഷനും: സംശയം മൊത്തം തമിഴ് ആരാധകര്‍ക്ക് !
92 ലക്ഷം രൂപയുടെ കാര്‍ മാനസിക പീഡനമായി: കാര്‍ കമ്പനിയോട് 50 കോടി രൂപ ആവശ്യപ്പെട്ട് നടി നിയമനടപടിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]