സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ‘നമുക്ക് ഡെങ്കി, മലേറിയ, കൊറോണ എന്നിവയോടൊന്നും എതിര്‍ക്കാൻ കഴിയില്ല. അവയെ ഉന്മൂലനം ചെയ്യണം.അതുപോലെ തന്നെ സനാതന ധര്‍മം എന്ന ആശയത്തേയും ഇല്ലാതാക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ബിജെപി ഈ വിഷയം ഏറ്റുപിടിച്ചു. ഉദയനിധിയുടെ പരാമര്‍ശം നമ്മുടെ പൈതൃകത്തിന് നേരേയുള്ള ആക്രമണമാണെന്നും, പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നവരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
രാജസ്ഥാനിലെ ദുംഗാര്‍പൂരില്‍ ബിജെപിയുടെ പരിവര്‍ത്തൻ യാത്രയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിന്റെ മകന്റെ പരാമര്‍ശം ഇന്ത്യ സഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.’കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ അപമാനിക്കുകയാണ്. ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സനാതന ധര്‍മം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതാദ്യമായല്ല അവര്‍ സനാതന ധര്‍മത്തെ അപമാനിക്കുന്നത്.
ഇതിന് മുമ്പ് മന്മോഹൻ സിങ് ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്ന് പറഞ്ഞു. എന്നാല്‍ ബജറ്റിലെ ആദ്യ അവകാശം പാവങ്ങള്‍ക്കും ആദിവാസികള്‍ക്കും ദളിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമാണെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് മോദി വിജയിച്ചാല്‍ സനാതനം ഭരിക്കുമെന്നാണ്. രാഹുല്‍ തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ-തയ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുന്നത്. ഹിന്ദു സംഘടനകള്‍ ലഷ്കര്‍ ഇ-തയ്ബയെക്കാള്‍ അപകടകാരികളാണെന്ന് വരെ രാഹുല്‍ പറഞ്ഞു, അമിത് ഷാ ആരോപിച്ചു.സനാതന ധര്‍മം എന്ന ആശയത്തെ എതിര്‍ക്കുന്നതിനു പകരം ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി പറഞ്ഞത്. സനാതന എന്ന വാക്ക് സംസ്കൃതത്തില്‍ നിന്നാണ്.
ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷത്തെ കൂട്ടക്കൊല ചെയ്യാനാണോ ആവശ്യമെന്ന് കെ.അണ്ണാമലൈ ചോദിച്ചു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ഇന്നലെ സംഘടിപ്പിച്ച സനാതന വിരുദ്ധ കോണ്‍ക്ലേവിലാണ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.സനാതന ധര്‍മ്മം സാമൂഹ്യ നീതിക്കെതിരാണ്. ഈ സംസ്കാരത്തെ എതിര്‍ക്കുകയല്ല ഉന്മൂലനം തന്നെ ചെയ്യണമെന്നും ഉദയനിധി പറഞ്ഞു. പിന്നാലെ രൂക്ഷ വിമര്‍ശനവുമായി വിവിധ ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും രംഗത്തെത്തി.
ക്രിസ്ത്യൻ മിഷ്ണറിമാരുടെ ആശയങ്ങളാണ് സ്റ്റാലിൻ കുടുംബം പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ വിമര്‍ശിച്ചു. രാജ്യത്തെ 80 ശതമാനം കൂട്ടക്കൊല നടത്താനാണോ ഉദയനിധി ആവശ്യപ്പെടുന്നതെന്നും, മുംബൈയില്‍ നടന്ന ഇന്ത്യ യോഗത്തിലെ തീരുമാനമാണോ ഇതെന്നും അണ്ണാമല ചോദിച്ചു.അഴിമതി മറച്ചു വെക്കാനുള്ള പരാമര്‍ശമാണ് ഇതെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യ മുന്നണിയെ തുരത്തേണ്ടത് ദേശീയ ദൗത്യമാണെന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാതിവ്യവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്നും ഏത് തരത്തിലുള്ള ചോദ്യങ്ങളും നേരിടാൻ തയ്യാറാണെന്നും ഉദയനിധി പ്രതികരിച്ചു.
The post സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം നമ്മുടെ പൈതൃകത്തിന് നേരേയുള്ള ആക്രമണം;എം കെ സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ ‘ഇന്ത്യയെ’ വിമര്‍ശിച്ച് അമിത് ഷാ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]