
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായി ഇൻഡ്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വാഹനപ്രചരണ യാത്ര സംഘടിപ്പിച്ചു.
പാമ്പാടിയിൽ നിന്നും ആരംഭിച്ച പ്രചരണം സംസ്ഥാന പ്രസിഡണ്ട് പാളയം അശോകിൻ്റെ അദ്ധ്യക്ഷതയിൽ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വരമ്പിനകം, ജില്ലാ വൈസ് പ്രസിഡണ്ട് വിനീത് പടന്നമാക്കൽ, സണ്ണികുരുവിള, വേണുഗോപാൽ, ജസ്റ്റിൻ സ്കറിയ, മനീഷ് മണർകാട്, ടി.എം കൊച്ചുമോൻ, ജിഷോർ, അമ്പിളി മോൻ, ഫാറൂഖ്, ജിസ്മോൻ, ഷിനു, ഗഫൂർ, ഫൈസൽ ഉൾപ്പെടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുത്ത യാത്ര പാമ്പാടിയിൽ ആരംഭിച്ച് കോത്തല, മീനടം, പുതുപ്പള്ളി, മണർകാട്, അയർകുന്നം, അകലകുന്നം, പഞ്ചായത്തുകൾ സഞ്ചരിച്ച് കൂരോപ്പടയിൽ അവസാനിച്ചു.
The post പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ച് വ്യാപാരി വ്യവസായി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]