
പാലക്കാട് : ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് അച്ഛൻ പ്രശാന്ത്. പ്രിൻസിപ്പാൾ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസ് എടുത്തത്. കേസിൽ മാനേജ്മെന്റിനെയും പ്രതി ചേർക്കണമെന്നും പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും ആശിർ നന്ദയുടെ പിതാവ് പ്രശാന്ത് ആവശ്യപ്പെട്ടു.
ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 2025 ജൂൺ 25 നാണ് ആശീർ നന്ദയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരുടെ പേരുകൾ പരാമർശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ക്ലാസുകൾ മാറ്റിയതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ.
മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ ക്ലാസുകൾ മാറ്റുന്നത് ചട്ടവിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്താൻ സമ്മതമാണെന്ന് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങിയെന്നും കണ്ടെത്തി.
ആശീർ നന്ദയെ ക്ലാസ് മാറ്റിയിരുത്തിയ ദിവസമാണ് ഈ സംഭവം നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കേസിൽ സ്കൂൾ മാനേജ്മെന്റിനെയും പ്രതി ചേർക്കണമെന്ന് ആശീർ നന്ദയുടെ പിതാവ് പ്രശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായതോടെ നേരത്തെ സ്കൂൾ താൽക്കാലികമായി അടച്ചിടേണ്ട സ്ഥിതിപോലുമുണ്ടായി.
ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]