
പത്തനംതിട്ട: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട
പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിന്റെ സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]