
പാരീസ്: ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡലിനടുത്ത് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ വിജയിച്ചതോടെ ഒളിംപിക്സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി സെന്‍.
ചൈനീസ് തായ്പേയുടെ ചൗ ടീന്‍ ചെന്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ലക്ഷ്യയുടെ മുന്നില്‍ വീഴുകയായിരുന്നു. സ്കോര്‍ 21-19, 15-21, 12-21.
നിര്‍ണായകമായ മൂന്ന് ഗെയിം ആധികാരികമായിട്ടാണ് ലക്ഷ്യ ജയിച്ചത്. 12-ാം റാങ്കുകാരന്റെ വെല്ലുവിളി കടുതത് മത്സരത്തിലൂടെ മറികടക്കുകയായിരുന്നു ലക്ഷ്യ.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ലക്ഷ്യ. മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും നീങ്ങിയത്. ആദ്യ ഗെയിമില്‍ 5-5ന് ഇരുവരും ഒപ്പമെത്തി.
ഇടവേള സമയത്ത് 11-9ന് ചെന്‍ ലീഡെടുത്തു. പിന്നീട് 12-15ലേക്ക് ഉയര്‍ത്തി.
എന്നാല്‍ 18-18 എന്ന സ്കോറിനൊപ്പം എത്താനും ലക്ഷ്യക്ക് സാധിച്ചു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്‍ 18-20ലെത്തി.
പിന്നാലെ ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ലക്ഷ്യ 4-1ന് മുന്നിലെത്തി.
എന്നാല്‍ ചെന്‍ 5-5ലാക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-10ന് ലക്ഷ്യ മുന്നില്‍.
പിന്നീട് ഒരവസരവും ലക്ഷ്യ കൊടുത്തില്ല, ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടര്‍ച്ചയായിരുന്നു മൂന്നാം ഗെയിമും.
ഇടിവേളയ്ക്ക് പിരിയുമ്പോള്‍ 11-7ന് മുന്നിലായിരുന്നു ലക്ഷ്യ. പ്രതിരോധത്തിലേക്ക് വലിഞ്ഞ ചെന്നിന് പിന്നീട് തിരിച്ചുവരാനായില്ല.
സ്കോര്‍ ഒപ്പം നില്‍ക്കെ ദുബെയും അര്‍ഷ്ദീപും മടങ്ങി! ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു അതേസമയം, ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി.
ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം സ്വന്തമാക്കി. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ, ഓസ്ട്രേലിയയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട
ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു.
തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ നേടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]