
ഹൈദരാബാദ്: സംവിധായകന് എസ് എസ് രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സ്ട്രീം ചെയ്ത് തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് ഡോക്യുമെന്ററി എത്തിയിരിക്കുന്നത്. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയില്‍ പാന്‍ ഇന്ത്യന്‍ തരംഗത്തിന് തുടക്കമിട്ട സംവിധായകന്റെ വ്യക്തി ജീവിതം അടക്കം പരാമര്‍ശിക്കുന്നതാണ് ഡോക്യുമെന്ററി.
ബാഹുബലി എന്ന ബ്രാഹ്മണ്ഡ ചിത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലും അണിയറയിലും സംഭവിച്ച കാര്യങ്ങളും, ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ ജോലികളും എല്ലാം മോഡേണ്‍ മാസ്റ്റേര്‍സ്: എസ് എസ് രാജമൗലിയില്‍ ഉണ്ട്. പ്രഭാസ്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ താരങ്ങള്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജെയിംസ് കാമറൂൺ, റൂസോ ബ്രദേഴ്സ്, കരണ്‍ ജോഹര്‍ തുടങ്ങിയവരും അപ്ലോസ് എന്റര്‍ടെയ്മെന്റും ഫിലിം കമ്പാനിയൻ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രാഘവ് ഖന്നയാണ് സംവിധാനം ചെയ്യുന്നത്.
നേരത്തെ നെറ്റ്ഫ്ലിക്സ് അവരുടെ ആപ്പില്‍ പോസ്റ്റ് ചെയ്ത അപ്കമിംഗ് പോസ്റ്റര്‍ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന് അസ്വസ്തയുണ്ടാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ പ്ലാറ്റ്ഫോമിലെ മോഡേൺ മാസ്റ്റേഴ്സിന്റെ ട്രെയിലറിനായി തിരഞ്ഞെടുത്ത ഫോട്ടോയില്‍ ജൂനിയര്‍ എൻടിആർ ഇല്ലാത്തത് ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി. രാജമൗലി, എംഎം കീരവാണി, രാം ചരൺ, സെന്തിൽ കുമാർ, കാർത്തികേയ എന്നിവരുൾപ്പെടെയുള്ള ആര്‍ആര്‍ആര്‍ ക്രൂ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ സ്വീകരിക്കുന്നതായിരുന്നു തമ്പ് നെയില്‍.
ആര്‍ആര്‍ആര്‍ ചിത്രത്തിലെ പ്രധാന നായകന്മാരിൽ ഒരാളായ ജൂനിയര്‍ എന്‍ടിആര്‍ ഇല്ലാത്ത ചിത്രം തിരഞ്ഞെടുത്തതിൽ എൻടിആർ ആരാധകർ നെറ്റ്ഫ്ലിക്സിനോട് അസ്വസ്ഥരായത് സ്വഭാവികമായിരുന്നു. എന്നാല്‍ ഡോക്യൂമെന്ററി പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ നെറ്റ്ഫ്ലിക്സ് ആരാധകരുടെ പ്രശ്നത്തിന് ചെവികൊടുക്കുകയും ചിത്രം മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]