
വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു ; 20 ലക്ഷം നല്കി നയന്‍താരയും വിഘ്നേഷും സ്വന്തം ലേഖകൻ വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും.
20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സിന്റെ പേരിലാണ് സംഭാവന നല്‍കിയത്.
വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു.- എന്ന് പറഞ്ഞുകൊണ്ടാണ് സാമ്പത്തിക സഹായത്തിന്റെ വിവരം വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവുമായി നിരവധി താരങ്ങളാണ് എത്തുന്നത്. മോഹന്‍ലാലും ടൊവിനോ തോമസും 25 ലക്ഷം രൂപ വീതം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
നടന് ആസിഫ് അലിയും സാമ്പത്തിക സഹായം നല്കി. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി.
ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്കി. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്കുകയുണ്ടായി.
നടന്മാരായ കമല്ഹാസന്, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്കി. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]