
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റില്‍ സംപ്രഷണം ആരംഭിച്ച സീരിയലാണ് കാതോട് കാതോരം. അടുത്തിടെ സീരിയല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
അതിന് കാരണമായത് ഇതിലെ ഒരു സീന്‍ ആയിരുന്നു. സീരിയലിലെ ആദ്യരാത്രിയിലെ ഇന്റിമേറ്റ് സീനുകൾ കാണിച്ചതാണ് ഈ ചര്‍ച്ചയ്ക്ക് വഴിവച്ചത്. ആദ്യമായാണ് മലയാളം സീരിയലുകളിൽ ഇത്തരത്തില്‍ ആദ്യരാത്രി രംഗങ്ങള്‍ കാണിക്കുന്നത് എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.
ഈ സീനിനെ ബന്ധപ്പെടുത്തി നിരവധി ട്രോളുകളും വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഈ സീനിനോടുള്ള പ്രതികരണങ്ങളില്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കുകയാണ് ഈ രംഗത്തില്‍ അഭിനയിച്ച നടിയും നടനും.
സീരിയലിലെ താരങ്ങളായ മീനുവിന്റെയും ആദിയുടെയും ആദ്യരാത്രി രംഗമാണ് വൈറലായത്. മീനുവായി എത്തിയത് കൃഷ്ണേന്ദു ഉണ്ണികൃഷ്ണനാണ്.
രാഹുലാണ് ആദിയായി എത്തുന്നത്. ഇരുവരും ജാങ്കോ സ്പേസിന് നല്കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. സംവിധായകന് പറഞ്ഞതാണ് ചെയ്തത്.
അത് എന്തെങ്കിലും അതിരുലംഘിച്ചുവെന്ന് തോന്നിയിട്ടില്ല. മീനുവിന്റെയും ആദിയുടെയും ആദ്യരാത്രിയില്‍ അത് അനിവാര്യമായിരുന്നു.
അതാണ് വള്‍ഗറാകാതെ അത് ചിത്രീകരിച്ചത്. ഇത്രയും നാള് ബില്‍ഡപ്പ് ചെയ്തു കൊണ്ടുവന്ന പ്രണയത്തിന് അത്രയെങ്കിലും കാണിക്കേണ്ടതെന്നാണ് തോന്നിയത് – അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. ഇനിയും ഇത്തരം സീൻ വന്നാലും അത് എല്ലാവർക്കും എഞ്ചോയ് ചെയ്യാൻ പറ്റുന്ന ഒന്നായിരിക്കും.
അല്ലാതെ അയ്യേയെന്ന തോന്നലുണ്ടാക്കില്ല. റൊമാന്റിക്ക് സീൻ ചെയ്യുമ്പോൾ നിര്‍ദേശങ്ങള്‍ പറഞ്ഞാൽ സംവിധായകൻ സ്വീകരിക്കും.
അതിനുള്ള സ്വതന്ത്ര്യം തരാറുണ്ട്. താന്‍ ഇതിന് മുന്‍പ് ഒരു കെട്ടിപ്പിടിക്കുന്ന സീനില്‍ പോലും അഭിനയിച്ചിട്ടില്ല.
അതിനാല്‍ തന്നെ ആളുകള്‍ എന്ത് പറയും എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എനിക്ക് കംഫെര്ട്ടായ രാഹുല്‍ ഉള്ളതിനാലാണ് ഈ രംഗം ചെയ്തത്.
പിന്നെ സീരിയലിനെ സീരിയലായി തന്നെ കാണുകയും ചെയ്തു – കൃഷ്ണേന്ദു അഭിമുഖത്തില്‍ പറഞ്ഞു. രജനികാന്തിനൊപ്പം ആദ്യം: തന്റെ വേഷം എന്തെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍; ‘സ്പോയിലര്‍ ആയില്ലെ എന്ന് ഫാന്‍സ് ‘വിഘ്നേശ് ഇപ്പോള്‍ കൃത്യമായി ഷൂട്ടിന് എത്തുന്നു: കാരണം നയന്‍താര നിര്‍മ്മാതാവായതിനാല്‍’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]