
‘ആദ്യത്തെ അടി എന്നെയാണ് അടിച്ചത്, തുടർന്ന് വെടിവയ്പ്പ്’: റാവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്ന് എം.വി. ജയരാജൻ
കണ്ണൂർ ∙ കൂത്തുപറമ്പ് വെടിവയ്പ്പിൽ റാവാഡ ചന്ദ്രശേഖറിനു യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.
ജയരാജൻ. കേന്ദ്രം ശുപാർശ ചെയ്ത മൂന്നു പേരുകളുടെ അടിസ്ഥാനത്തിലാണ് റാവാഡയെ നിയമിച്ചതെന്നും ജയരാജൻ പറഞ്ഞു.
റാവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ ന്യായീകരിച്ച് ജയരാജൻ പാർട്ടി മുഖപത്രത്തിൽ ലേഖനവും എഴുതിയിരുന്നു.
പത്മനാഭൻ നായർ കമ്മിഷൻ റിപ്പോർട്ടിൽ ഓരോരുത്തരുടേയും പങ്ക് വിശദീകരിക്കുന്നുണ്ടെന്നും ഹക്കീം ബത്തേരിയാണ് മൂലകാരണമെന്നാണ് കമ്മിഷൻ രേഖപ്പെടുത്തിയതെന്നും ജയരാജൻ പറഞ്ഞു.
പൊലീസ് കേസെടുത്തപ്പോൾ അന്നത്തെ ജില്ലാ പൊലീസ് മേധാവി പത്മകുമാർ ഉൾപ്പെടെ പ്രതിയായിരുന്നു. പത്മകുമാർ പിന്നീട് ഡിജിപിയായി.
എൽഡിഎഫ് സർക്കാർ വന്നശേഷമാണ് വെടിവയ്പ്പിനു കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിച്ചത്. വെടിവയ്പ്പുമായി ബന്ധപ്പെട്ട
എല്ലാവരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്ന് പാർട്ടി അന്ന് ആവശ്യപ്പെട്ടു. എന്നാൽ ജുഡീഷ്യൽ കമ്മിഷനും കോടതിയും തെളിവുകളുടെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിച്ചു.
റാവാഡ ചന്ദ്രശേഖർ ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. റാവാഡ ഉത്തരവാദിയാണെന്ന് യാതൊരു തെളിവുമല്ല.
ഗൂഢാലോചനയിലും പങ്കില്ല. മന്ത്രി എത്തുന്നത് വരെ ടൗൺ ഹാൾ ശാന്തമായിരുന്നു.
മന്ത്രിയുടെ ഒപ്പമെത്തിയ ഹക്കീം ബത്തേരി വന്നിറങ്ങി ആദ്യത്തെ അടി എന്നെയാണ് അടിച്ചത്. തുടർന്ന് വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. പാർട്ടിയുടെ നിലപാടും പി.ജയരാജന്റെ നിലപാടും എം.വി.
ജയരാജന്റെ നിലപാടും പ്രവർത്തകരുടെ നിലപാടും ഒന്നുതന്നെയാണ്. പി.ജയരാജൻ തന്നെ അത് വ്യക്തമാക്കിയ കാര്യമാണ്.
റാവാഡ ചന്ദ്രശേഖറെ ഡിജിപി ആക്കിയില്ലെങ്കിൽ കൂത്തുപറമ്പിനു പകരം പോക്കൽ എന്നായിരിക്കും വാർത്ത വരുന്നത്. നിയമപരമായി എന്താണോ അതാണ് ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]