
ഫയൽനീക്കത്തിൽ കാതാമസം, അറ്റകുറ്റപ്പണികളിൽ മെല്ലെപ്പോക്ക്; ഹാരിസിനെതിരെ നടപടി വേണ്ടെന്ന് അന്വേഷണ സമിതി
തിരുവനന്തപുരം ∙ ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി.
ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി.
ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡോ ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമർശിച്ചിട്ടുണ്ട്.
നടപടിക്രമങ്ങളിലെ സങ്കീർണതകൾ ലഘൂകരിക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നുമാണ് ശുപാർശ. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഡോ.ബി.
പത്മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകിയാണ് ഡിഎഇയ്ക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രിയ്ക്ക് കൈമാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]