
‘ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ’; തട്ടിപ്പു നമ്പറിലേക്കുള്ള പണമിടപാട് റദ്ദാകും, പദ്ധതി നടപ്പാക്കാൻ ബാങ്കുകൾക്ക് നിർദേശം
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഫോൺ നമ്പറുകൾ ധനകാര്യസ്ഥാപനങ്ങൾക്കു കൈമാറാനായി ടെലികോം വകുപ്പ് ആരംഭിച്ച ‘ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ’ ബാങ്കുകൾ നടപ്പാക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
സൈബർ തട്ടിപ്പുകൾ തടയുകയാണ് ലക്ഷ്യം.
റിസ്ക് കൂടിയ ഫോൺ നമ്പറുകളിലേക്കുള്ള പണമിടപാടുകൾ വിലക്കാൻ പ്ലാറ്റ്ഫോമുകളെ ഇത് സഹായിക്കും.
ടെലികോം വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ബാങ്കുകൾ തുടങ്ങിയവ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്ത നമ്പറുകളാണ് പ്ലാറ്റ്ഫോമുകൾക്ക് കൈമാറുന്നത്. ‘ഹൈ റിസ്ക്’ വിഭാഗത്തിലുള്ള നമ്പറിലേക്ക് പണമയച്ചാൽ ഇടപാട് തനിയെ റദ്ദാകും.
മീഡിയം റിസ്ക് ആണെങ്കിൽ അയയ്ക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പ് ലഭിക്കും. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]