
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്.
എടയന്നൂർ അഞ്ചരക്കണ്ടി സ്വദേശികളായ ഷഹർബാനയും സുഹൃത്ത് സൂര്യയുമാണ് ഒഴുക്കിൽപ്പെട്ടത്. ഇരിക്കൂർ ഇരിക്കൂർ സിബ്ഗ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. പൂവത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. പിന്നീട് ഉച്ചയ്ക്ക് ശേഷം പുഴക്കരയിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
പെൺകുട്ടികൾ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ ഉടനെ തന്നെ പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. പഴശ്ശി അണക്കെട്ട് തുറന്നതിനാൽ പുഴയിൽ നല്ല ഒഴുക്കുണ്ട്. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായിട്ടില്ല. നാളെ വീണ്ടും തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Last Updated Jul 3, 2024, 2:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]