ചെന്നൈ: വന്‍ പ്രതീക്ഷയില്‍ എത്തി പിന്നീട് തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാത്ത സൂര്യ ചിത്രം റെട്രോ കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ലഭിച്ച തിരിച്ചടികള്‍ എല്ലാം ചിത്രത്തിന് നെറ്റ്ഫ്ലിക്സിലും ലഭിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ മെയ് 1ന് റിലീസ് ചെയ്ത ചിത്രമാണ് റെട്രോ. ഗ്യാസ്റ്റർ സിനിമയാണെങ്കിലും പ്രണയവും ഇമോഷൻസും ബന്ധങ്ങളും എല്ലാം പടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിൽ എത്തിയത്. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്, പ്രേം കുമാര്‍ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആയിരുന്നു നായിക. സന്തോഷ് നാരായണന് ആണ് ചിത്രത്തിന്റെ സംഗീതം. അതേ സമയം ചിത്രം വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്താണ് പുറത്തിറക്കിയത്.
അതില്‍ തന്നെ മലയാളം പതിപ്പിലെ ‘കന്നിമ’ എന്ന ഗാനത്തിന്റെ ഡബ്ബ് ഏറെ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ചിത്രം ഇറങ്ങും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായ ഗാനം എന്നാല്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് നശിപ്പിച്ചുവെന്നാണ് എക്സിലും മറ്റും ഉയരുന്ന വിമര്‍ശനം. #Retro kanima malayalam version 🤣 pic.twitter.com/XD5JTS6sq2 — Lord SK (@KingSK_17) May 31, 2025 പലരും പ്രശസ്തമായ ‘വയലാര്‍ എഴുതുമോ’ എന്ന മീം ഉപയോഗിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.
ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ പ്രധാന്യം മൊത്തം ചോര്‍ത്തുന്ന രീതിയിലാണ് ഡബ്ബിംഗ് എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായം വരുന്നത്. അതേ സമയം തമിഴ് പതിപ്പിന് തിയറ്ററിൽ വേണ്ടത്ര പ്രതികരണം നേടാൻ കഴിയാതിരുന്നിട്ടും ഒടിടിയിൽ കയ്യടി നേടുന്നുണ്ട്. സൂര്യയുടെ വിവിധ ലുക്കുകളും ചില കഥാപാത്ര വേരിയേഷനും എല്ലാം കയ്യടി ലഭിക്കുന്നുണ്ട്.
പ്രശംസ നേടുന്നതിന് ഒപ്പം തന്നെ ട്രോളുകളും വിമർശനവും റെട്രോയ്ക്ക് വരുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിന്.
എന്തിന് ഇങ്ങനെ ഒരു ക്ലൈമാക്സ് ചെയ്തു എന്നാണ് കാർത്തിക് സുബ്ബരാജിനോടായി ഒടിടി പ്രേക്ഷകർ ചോദിക്കുന്നത്. ആകെ ക്ലൈമാക്സ് ആണ് ദഹിക്കാഞ്ഞതെന്നും ഇവർ പറയുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]