കപ്പൽ അപകടം: മത്സ്യത്തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസം; 4 ജില്ലയിലുള്ളർക്ക് 1000 രൂപ വീതം ലഭിക്കും
തിരുവനന്തപുരം∙ കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് 4 ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നും 1,000 രൂപയും 6 കിലോ അരി വീതവും ഓരോ കുടുംബത്തിനും ലഭിക്കും.
ഇതിനായി സര്‍ക്കാര്‍ 10.55 കോടി രൂപ അനുവദിച്ചു. കപ്പലപകടം ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ സാരമായി ബാധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.
78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങളും 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങളും ഇടക്കാല ആശ്വാസത്തിന്റെ ഗുണഭോക്താക്കളാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]