
പിറന്നത് മഹാരാഷ്ട്ര മണ്ണിൽ; പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണമെന്ന് ബിജെപി
മുംബൈ∙ മൃഗശാലയിൽ മുട്ടവിരിഞ്ഞുണ്ടായ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേരുകള്‍ നല്‍കണമെന്ന ആവശ്യവുമായി ബിജെപി. ജനനം കൊണ്ട് ‘മഹാരാഷ്ട്ര സ്വദേശി’കളായതിനാല്‍ മറാഠി പേരുകള്‍ നല്‍കണമെന്നാണ് ആവശ്യം.
വിദേശത്തു നിന്ന് വീര്‍മാത ജീജാഭായി ഭോസാലെ ബൊട്ടാണിക്കല്‍ ഉദ്യാനിലേക്ക് പെന്‍ഗ്വിനുകളെ കൊണ്ടുവന്നപ്പോള്‍ അവയുടെ പേര് ഇംഗ്ലിഷിലാകട്ടെയെന്ന നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചതായും എന്നാല്‍ മഹാരാഷ്ട്രാ മണ്ണില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് തന്നെ നല്‍കണമെന്നും ബിജെപി നേതാവ് നിതിന്‍ ബാങ്കര്‍ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് ബൃഹൻ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് കത്തെഴുതിയതായും എന്നാല്‍ തങ്ങളുടെ ആവശ്യം അവഗണിച്ചതായും നിതിന്‍ ബാങ്കര്‍ പറഞ്ഞു. മറാഠി ഭാഷയ്ക്കു ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച സ്ഥിതിക്ക് കുറച്ച് പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്കുന്നതുകൊണ്ട് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]