
അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകില്ല, സ്വതന്ത്രനായി മത്സരിക്കാം
മലപ്പുറം ∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നാമനിർദേശപത്രികയിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു.
അതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.
Latest News
അതേസമയം, അൻവറിന് സ്വതന്ത്രനായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അൻവർ നൽകിയിരുന്നത്.
പത്രിക തള്ളുന്ന വിവരം അൻവറിനെ വരണാധികാരി അറിയിച്ചു. സബ് കലക്ടർ ഓഫിസിലെത്തി വരണാധികാരിക്ക് അൻവർ വിശദീകരണം നൽകി.
അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താൻ സബ് കലക്ടർ ഓഫിസിലെത്തിയതെന്ന് അൻവർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താൻ മാത്രം ഒറ്റയ്ക്കാണെന്നും അൻവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]