
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ 2025 മെയ് മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി മൊത്തം 4.65 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റു. ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെയാണ് ഈ കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 4.92 ലക്ഷത്തേക്കാൾ കുറവാണിത്. വിൽപ്പന റിപ്പോർട്ട് അനുസരിച്ച് , ആഭ്യന്തര വിപണിയിൽ 4.17 ലക്ഷം ഇരുചക്രവാഹനങ്ങൾ വിൽപ്പന നടന്നിട്ടുണ്ട്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4.5 ലക്ഷം ആയിരുന്നു. മെയ് മാസത്തിലെ കയറ്റുമതി കണക്ക് 2024 മെയ് മാസത്തിലെ 41,858 ൽ നിന്ന് 47,859 ആയി വർദ്ധിച്ചു.
2026 സാമ്പത്തിക വർഷത്തിലെ ആദ്യ 2 മാസത്തെ (ഏപ്രിൽ, മെയ്) മൊത്തം വിൽപ്പന 9.45 ലക്ഷത്തിലെത്തി. ഈ മാസം ഹോണ്ടയുടെ ആഗോള ഉൽപ്പാദനം 50 കോടി കവിഞ്ഞു, അതിൽ ഇന്ത്യൻ പ്ലാന്റുകൾ ഗണ്യമായ സംഭാവന നൽകി. ഗുജറാത്തിലെ വിത്തൽപൂർ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങിയ ഹോണ്ട ആക്ടിവ സ്കൂട്ടറാണ് ആഗോളതലത്തിൽ ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും കമ്പനി പ്രവർത്തിക്കുന്നു.
പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി അടുത്തിടെ ബിഗ്വിംഗ് മോട്ടോർസൈക്കിൾ പോർട്ട്ഫോളിയോ വിപുലീകരിച്ചു. ബിഗ് വിംഗ് ഡീലർഷിപ്പ് ചാനലിനായി ഇരുചക്ര വാഹന നിർമ്മാതാവ് അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിച്ചു. അതിൽ റെബൽ 500, എക്സ്-എഡിവി, സിബി 750 ഹോർനെറ്റ്, സിബി 1000 ഹോർനെറ്റ് എസ്പി, ഗോൾഡ് വിംഗ് ടൂറിന്റെ 50-ാം വാർഷിക പതിപ്പ് എന്നിവ ഉൾപ്പെടുന്നു. ഹോണ്ട റെബൽ 500 ന് 5.12 ലക്ഷം രൂപയും, CB750 ഹോർനെറ്റിനും CB1000 ഹോർനെറ്റ് SP നും യഥാക്രമം 8.59 ലക്ഷം രൂപയും 12.35 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില.
വിൽപ്പനയിലും കയറ്റുമതിയിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മെയ് മാസത്തിൽ അത് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ആഗോളതലത്തിൽ 500 മില്യണാമത്തെ മോട്ടോർസൈക്കിൾ നിർമ്മിച്ചുകൊണ്ടാണ് ഹോണ്ട ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. 1949 ൽ ആണ് കമ്പനിയുടെ ആദ്യത്തെ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന മോട്ടോർസൈക്കിളായ ഡ്രീം ഡി-ടൈപ്പ് പുറത്തിറക്കിയത്. ഇതിനുശേഷം 76 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഈ മേട്ടം. മാത്രമല്ല, ഇന്ത്യയിലെ വിത്തലാപൂർ പ്ലാന്റിൽ ഒരു പുതിയ ഉൽപ്പാദന ലൈൻ ചേർത്തുകൊണ്ട് എച്ച്എംഎസ്ഐ അതിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]