
കണ്ണിൽ കാണുമ്പോഴൊക്കെയും സാധനങ്ങൾ വാങ്ങി കൂട്ടുന്നവരാണ് നമ്മൾ. അതിൽ നമുക്ക് ഉപകാരമുള്ളതും അല്ലാത്തതും ഉൾപ്പെടാം.
ഇത്തരം വസ്തുക്കൾ വാങ്ങിയതിന് ശേഷം വീടിന്റെ ഏതെങ്കിലും കോണിൽ സൂക്ഷിക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട
ചില സാധനങ്ങൾ ഉണ്ട്. അത്തരം സാധനങ്ങൾ വീട്ടിൽ വാങ്ങി സൂക്ഷിക്കേണ്ടതും പ്രധാനമാണ്.
അവ എന്തൊക്കെയാണെന്ന് അറിയാം. ടോർച്ച് വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണമാണ് ടോർച്ച്.
ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഇലക്ട്രിക് അല്ലെങ്കിൽ പെൻ ടോർച്ചും ഉപയോഗിക്കാം. സ്ക്രൂ ഡ്രൈവർ സ്ക്രൂ ഡ്രൈവർ തന്നെ പല വലിപ്പത്തിലുള്ളത് ലഭിക്കും. നിരവധി ഉപയോഗങ്ങളുള്ള ഇത് സെറ്റ് ആയി വാങ്ങുന്നതാണ് നല്ലത്.
വയർ കഷ്ണങ്ങൾ കുറച്ച് വയർ കഷ്ണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഫ്യുസ് പോകുന്ന സമയത്ത് വൈദ്യുതി മുടങ്ങുമ്പോൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന വയർ ഉപയോഗിച്ച് ഫ്യുസ് എളുപ്പത്തിൽ കെട്ടാൻ സാധിക്കും.
ടെസ്റ്റർ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊന്നാണ് ടെസ്റ്റർ.
ചില സമയങ്ങളിൽ ഇത് സ്ക്രൂ ഡ്രൈവറായും നമ്മൾ ഉപയോഗിക്കാറുണ്ട്. പ്ലെയർ ടെസ്റ്ററും സ്ക്രൂ ഡ്രൈവറും പോലെ തന്നെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊന്നാണ് പ്ലെയർ.
കമ്പി വളക്കാനും കട്ടിയുള്ള വയറുകൾ എളുപ്പത്തിൽ മുറിച്ചെടുക്കാനും പ്ലെയർ അത്യാവശ്യമാണ്. ഇൻസുലേഷൻ ടേപ്പ് വൈദ്യുതി കടത്തിവിടാതിരിക്കാൻ ഉപയോഗിക്കുന്ന സാധനമാണ് ഇൻസുലേഷൻ ടേപ്പ്. ഇതിന് വേറെയും ഉപയോഗങ്ങൾ ഉണ്ട്.
അതിനാൽ തന്നെ ഇൻസുലേഷൻ ടേപ്പ് വാങ്ങി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചുറ്റിക വീട്ടിൽ ആണിയടിക്കണമെങ്കിൽ ചുറ്റിക തന്നെ വേണം. മറ്റൊന്നും ഉപയോഗിച്ച് ശരിയായ രീതിയിൽ ആണിയടിക്കാൻ സാധിക്കുകയില്ല.
സാധനങ്ങൾ പൊട്ടിക്കാനും ചുറ്റിക ഉപയോഗിക്കാറുണ്ട്. വ്യത്യസ്തമായ വലിപ്പങ്ങളിൽ ചുറ്റിക ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]