

കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത ; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു
സ്വന്തം ലേഖകൻ
കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്.
പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം. കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ട്രെയിനിൽ കുഴഞ്ഞു വീണു. മൃതദേഹം പഞ്ചാബിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കാര്യമായ സൗകര്യങ്ങൾ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]